മുഖ്യമന്ത്രിയുടെ മകന് സമന്‍സ്, പിസിസി അധ്യക്ഷന്റെ വീട്ടില്‍ റെയ്ഡ്; രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പിടിമുറുക്കി ഇഡി

ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു എന്നാരോപിച്ചുള്ള കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന് ഇഡിയുടെ സമന്‍സ്. വൈഭവ് ഗെലോട്ടിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

വൈഭവ് ഗെലോട്ടിനോട് വെള്ളിയാഴ്ച ജയ്പൂരിലെയോ ന്യൂഡല്‍ഹിയിലെയോ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ അടുത്തിടെ ഇഡി റെയ്ഡ് നടന്നിരുന്നു.

also read: മാല വിറ്റു പോയി: തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ല മാപ്പാക്കണം; മോഷ്ടിച്ച മാലയുടെ പണം മുഴുവന്‍ തിരിച്ചേല്‍പ്പിച്ച് കള്ളന്‍

ഇതുമായി ബന്ധപ്പെട്ടാണ് സമന്‍സ്.രാജസ്ഥാന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊസ്താരയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി. നിയമനപ്പരീക്ഷയിലെ ചോദ്യപ്പേര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ജയ്പൂര്‍, സിക്കാര, ദൗസ എന്നിവിടങ്ങളിലാണ് ഇഡി റെയ്ഡ്.

Exit mobile version