‘പ്രതിയെ അറസ്റ്റ് ചെയ്യണം’; കൂറ്റന്‍ ജലസംഭരണിയ്ക്ക് മുകളില്‍ കയറി ബലാത്സംഗക്കേസ് അതിജീവിതയുടെ ഭീഷണി

ജയ്പുര്‍ : പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് അനാസ്ഥയ്ക്ക് എതിരെ ബലാത്സംഗക്കേസിലെ അതിജീവിതയായ ദളിത് യുവതിയുടെ പ്രതിഷേധം. ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ കൂറ്റന്‍ ജലസംഭരണിയ്ക്ക് മുകളില്‍ കയറിയാണ് ദളിത് സ്ത്രീ പ്രതിഷേധിച്ചത്. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് പോലീസ് താഴെ വലകള്‍ കെട്ടി സുരക്ഷിതത്വം ഉറപ്പാക്കി. പിന്നീട് ജലസംഭരണിയ്ക്ക് മുകളില്‍ കയറി ചില ഉദ്യോഗസ്ഥര്‍ സ്ത്രീയോട് സംസാരിച്ചു.

വിശദമായി സ്ത്രീയോട് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം ഇവരെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. പിന്നീട് സ്ത്രീയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

ALSO READ- കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍; ബിജെപിയില്‍ ഉടന്‍ ചേര്‍ന്നേക്കും; ഒരുമാസത്തിനിടെ മൂന്നാമത്തെ പ്രബലനേതാവിന്റെ കൂടുമാറ്റം

ഈ യുവതി പപ്പു ഗുജ്ജാര്‍ എന്നയാളുടെ പേരില്‍ ബലാത്സംഗപ്പരാതി നല്‍കിയിരുന്നു. ജനുവരി 16-ന് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്‌യുകയും ചെയ്തു. പിന്നീട് കേസില്‍ നടപടി ഉണ്ടാകാതിരുന്നതോടെയാണ് സ്ത്രീയുടെ പ്രതിഷേധം. പ്രതിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശത്തെ ദളിത് വിഭാഗക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Exit mobile version