കൊറോണ വൈറസ്; വീടുവിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം; ചൈനയിലെ രണ്ട് നഗരങ്ങള്‍ അടച്ചു

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ് അധികൃതര്‍. വീടുവിട്ട് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. സുരക്ഷ നടപടികളുടെ ഭാഗമായി ചൈനയിലെ രണ്ട് നഗരങ്ങള്‍ അടച്ചു. വുഹാനു നഗരം അടച്ചതിന് പിന്നാലെ ഹുവാങ്ഹ നഗരുവും അടച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തി.

ഷോയ് നഗരവും ഇന്നുതന്നെ അടയ്ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. 600ഓളം പേര്‍ക്ക് രോഗം ബാധിക്കുകയും 17മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. രോഗം ഇനിയും കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍.

വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്.

Exit mobile version