ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷത്തില്‍ അയവ്; സ്വര്‍ണ്ണ, എണ്ണ വിലയില്‍ കുറവ്

മുംബൈ: ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷത്തില്‍ അയവുവന്ന പശ്ചാത്തലത്തില്‍ രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 65.65 ഡോളറിലേക്ക് വില താഴ്ന്നു. ഇറാഖിലെ എണ്ണ ഉത്പാദനവും വിതരണവും തടസ്സമില്ലാതെ നടക്കുമെന്ന് ഒപെക് സെക്രട്ടറി ഡനറല്‍ മുഹമ്മദ്ബര്‍ക്കിന്‍ഡോ അറിയിച്ചു.

വര്‍ധിച്ച് കൊണ്ടിരുന്ന സ്വര്‍ണ്ണവിലയിലും കുറവുണ്ടായി. പവന് 560 രൂപ കുറഞ്ഞ് 29840 ലാണ് ഇന്നത്തെ സ്വര്‍ണ്ണവില.

യുദ്ധഭീതി അകന്നതോടെ രാജ്യാന്തരഓഹരിവിപണികളും തിരിച്ചുകയറി. ഏഷ്യന്‍വിപണികളിലെ നേട്ടം ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 550 പോയിന്റും നിഫ്റ്റി 160 പോയിന്റും നേട്ടം ഇതുവരെ കൈവരിച്ചു. രൂപയുടെ മൂല്യവും കൂടി.

Exit mobile version