ജെഎന്‍യു അക്രമം; തെരുവിലിറങ്ങി പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങള്‍

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങള്‍ തെരുവിലിറങ്ങി. അനുരാഗ് കശ്യപ്, തപ്സി പന്നു, സോയ അക്തര്‍, റിച്ച ഛദ, അനുഭവ് സിന്‍ഹ, അലി ഫസല്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, വിശാല്‍ ഭരദ്വാജ്, സൌരഭ് ശുക്ല, സുധിര്‍ മിശ്ര തുടങ്ങിയവര്‍ മുംബൈയിലെ ബാദ്രയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു.

നേരത്തെ സോഷ്യല്‍ മീഡിയയിലൂടെയും ജെഎന്‍യു അക്രമത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ പശുക്കള്‍ക്ക് വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതായി തോന്നുന്നുവെന്നായിരുന്നു ട്വിങ്കിള്‍ ഖന്നയുടെ പ്രതികരണം. മോഡിയും ഷായും അവരുടെ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ തനിക്ക് ലജ്ജയില്ലെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സാധാരണ ജനങ്ങള്‍ എല്ലാം ശാരീരികമായി കൈകാര്യം ചെയ്യപ്പെടുമ്പോള്‍ എല്ലാം ശരിയാണ് എന്ന് അഭിനയിക്കുന്നത് നിര്‍ത്തണമെന്ന് ആലിയ ഭട്ട് പ്രതികരിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ എത്ര ധീരരാണ്, തനിക്ക് ആലോചിക്കാന്‍ പോലും കഴിയാത്തത്ര നിര്‍ഭയരായാണ് അവര്‍ പെരുമാറുന്നത് എന്ന് സോനം കപൂര്‍ പറഞ്ഞു.

Exit mobile version