അടങ്ങാതെ രോഷം, മണിപ്പൂരില്‍ മുഖ്യപ്രതിയുടെ അറസ്റ്റിന് പിന്നാലെ വീടിന് തീവെച്ച് നൂറുകണക്കിന് സ്ത്രീകള്‍

manipur| bignewslive

രാജ്യത്തെ ഒന്നടങ്കം നടുക്കിയ മണിപ്പൂരിലെ ലൈംഗികാതിക്രമ കേസിലെയും കൂട്ടബലാത്സംഗ കേസിലെയും മുഖ്യപ്രതിയായ ഹുയിരേം ഹെറോദാസ് മെയ്‌തേയിയുടെ വീടിന് തീവെച്ച് സ്ത്രീകള്‍. നൂറുകണക്കിന് രോഷാകുലരായ സ്ത്രീകളാണ്
തീപന്തവുമായെത്തി പ്രതിയുടെ വീടിന് തീവെച്ചത്.

ഹുയിരേം ഹെറോദാസ് മെയ്‌തേയിയെ ഇംഫാലിലെ ഗ്രാമത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഈ വാര്‍ത്ത അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഗ്രാമവാസികളായ സ്ത്രീകള്‍ വീടിന് തീവെച്ചത്. തൗബാല്‍ ജില്ലയിലെ പേച്ചി അവാങ് ലെയ്കായി ഗ്രാമത്തിലാണ് ഇയാളുടെ വീട്.

മെയ് 4 നായിരുന്നു രാജ്യത്തെ ഒന്നടങ്കം നടുക്കിയ സംഭവം.കാങ്പോക്പി ജില്ലയില്‍ അക്രമാസക്തരായ ജനക്കൂട്ടം രണ്ട് കുക്കി സ്ത്രീകളെ ആക്രമിക്കുകയും നഗ്‌നരാക്കി പരേഡ് ചെയ്യുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ഇതിന് പിന്നാലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version