സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; തട്ടം നീക്കി പ്രതിഷേധിച്ച് സാമൂഹ്യ പ്രവര്‍ത്തക വി പി സുഹ്‌റ, അക്രമാസക്തനായി പിടിഎ പ്രസിഡന്റ്

കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തിനെതിരെ തട്ടം നീക്കി പ്രതിഷേധിച്ച് സാമൂഹ്യ പ്രവര്‍ത്തക വി പി സുഹ്‌റ. കോഴിക്കോട് ജില്ലയിലെ നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയില്‍ വെച്ചായിരുന്നു വിപി സുഹ്‌റയുടെ പ്രതിഷേധം.

അതേസമയം, തിരികെ സ്‌കൂളിലേക്ക് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതില്‍ പിടിഎ പ്രസിഡന്റ് അക്രമാസക്തനായി എന്നും പിടിഎ പ്രസിഡന്റ് വി പി സുഹ്‌റയെ അസഭ്യം പറഞ്ഞതായും പരാതി ഉയരുന്നുണ്ട്.

also read: നെഗറ്റീവ് പബ്ലിസിറ്റിയിലല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടേണ്ടത്, പ്രൊമോഷന്‍ നല്‍കാതെ സിനിമ പരാജയപ്പെട്ടോട്ടെ എന്ന് കരുതാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല താന്‍: കുഞ്ചാക്കോ

സംഭവത്തില്‍ വി പി സുഹ്‌റയാണ് നല്ലളം പൊലീസില്‍ പരാതി നല്‍കിയത്. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികള്‍ എന്ന് വിശേഷിപ്പിച്ച സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് താന്‍ പ്രതിഷേധിച്ചതെന്ന് വി പി സുഹ്‌റ മാധ്യമങ്ങളോട് പ്രതികരിച്ചു.

Exit mobile version