രാഹുല്‍ ബാബ, പൗരത്വ നിയമം വായിച്ചിട്ടില്ലെങ്കില്‍ ഇറ്റാലിയന്‍ വിവര്‍ത്തനം തരാം: അമിത്ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ പ്രതിഷേധം തുടരുന്നതിനിടെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. നിയമം വായിച്ചിട്ടില്ലെങ്കില്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള വിവര്‍ത്തനം തന്ന് സഹായിക്കാമെന്നാണ് അമിത്ഷായുടെ പരിഹാസം.

‘രാഹുല്‍ ബാബ, നിങ്ങള്‍ നിയമം വായിച്ചിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് ഒരു സംവാദത്തിനായി എവിടെയാണെങ്കിലും വരൂ. നിങ്ങള്‍ നിയമം വായിച്ചിട്ടില്ലെങ്കില്‍, അതിന്റെ ഇറ്റാലിയന്‍ വിവര്‍ത്തനത്തിന് എനിക്ക് നിങ്ങളെ സഹായിക്കാനാകും, ദയവായി നിയമം വായിക്കുക’- അമിത്ഷാ പറഞ്ഞു.

പൗരത്വ നിയമം ന്യൂനപക്ഷത്തിന് എതിരെയല്ലെന്നും അത് പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നും അമിത്ഷാ പറഞ്ഞു. ജോധ്പൂരില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version