പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ എങ്ങോട്ട് പോകും? ഇറ്റലിയിലേക്കോ?, അവര്‍ക്ക് അഭയം നല്‍കേണ്ട ഉത്തരവാദിത്വം നമുക്കാണ്; കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡി

വാരണാസി: പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വം നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി. അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ വേറെ എവിടെ പോകും? ഇറ്റലിയിലേക്കോ? എന്നും കൃഷ്ണ റെഡ്ഡി ചോദിച്ചു.

‘ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കേണ്ടത് നമ്മളാണെന്നും അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ വേറെ എവിടെ പോകും? ഇറ്റലിയിലേക്കോ? ഹിന്ദുക്കളെയോ സിക്കുകാരെയോ അവര്‍ പാവങ്ങളായതിനാല്‍ ഇറ്റലി സ്വീകരിക്കില്ലെന്നും’ കൃഷ്ണ റെഡ്ഡി വ്യക്തമാക്കി.

സിഎഎയും ജിഎസ്ടിയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ആളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്നും കൃഷ്ണ റെഡ്ഡി പറഞ്ഞു. അത് രാഹുല്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു മികച്ച അധ്യാപകനില്‍ നിന്ന് അദ്ദേഹം ട്യൂഷന്‍ നേടുന്നത് നന്നായിരിക്കുമെന്നും കൃഷ്ണ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

Exit mobile version