എല്‍പിജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനവ്, മോഡി സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: എല്‍പിജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍പിജി, റെയില്‍വെ യാത്രാ ടിക്കറ്റ് നിരക്ക് വര്‍ധനവ് മോഡി സര്‍ക്കാരില്‍ നിന്നുള്ള പുതുവത്സര സമ്മാനമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ, ഭക്ഷ്യവിലക്കയറ്റം, ഗ്രാമീണ മേഖലയിലെ വേതന വ്യവസ്ഥയിലുണ്ടായ റെക്കോര്‍ഡ് ഇടിവ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ എല്‍പിജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനവെന്നും .” യെച്ചൂരി ട്വീറ്റ് ചെയ്തു. ‘റെയില്‍ നിരക്ക് വര്‍ധന മോഡി സര്‍ക്കാരില്‍ നിന്നുള്ള പുതുവത്സര സമ്മാനമെന്ന്’ അദ്ദേഹം മറ്റൊരു ട്വീറ്റില്‍ വിശേഷിപ്പിച്ചു.

അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് റെയില്‍വെ യാത്രാ നിരക്കുകളുണ്ടായ വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് വര്‍ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കണം.

Exit mobile version