വിദ്യാര്‍ത്ഥിയെ തിരിച്ചുവിളിക്കണമെന്ന് ശശി തരൂര്‍ ; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജര്‍മന്‍ വിദ്യാര്‍ത്ഥിക്ക് രാജ്യം വിടേണ്ടി വന്ന സംഭവം വിവാദത്തില്‍

മുംബൈ: ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജര്‍മന്‍ വിദ്യാര്‍ത്ഥിയെ നാട്ടിലേക്ക് തിരിച്ചയ സംഭവം വിവാദത്തില്‍. വിദ്യാര്‍ത്ഥിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി അടക്കമുള്ളവര്‍ രംഗത്തെത്തി. മദ്രാസ് ഐഐടി നടത്തിയ പ്രതിഷേധത്തിനിടെയാണ് ട്രിപ്‌സണ്‍യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ യാക്കോബ് ലിന്റെന്‍തല്‍ എന്ന വിദ്യാര്‍ത്ഥി പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയത്.

മുദ്യാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡും പിടിച്ചുകൊണ്ടായിരുന്നു യാക്കോബ് ലിന്റെന്‍തല്‍ പ്രതിഷേധത്തിനിറങ്ങിയത്. സംഭവം വാര്‍ത്തയായതോടെ വിദ്യാര്‍ത്ഥിയെ തിരിച്ചയക്കാന്‍ അധികൃതര്‍ മദ്രാസ് ഐഐടിക്ക് നോട്ടീസ് അയക്കുകയായിരുന്നു. പ്രതിഷേധിച്ചതിന്റെ പേരില്‍ രാജ്യത്ത് നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

വിദ്യാര്‍ത്ഥിയെ തിരിച്ചുവിളിക്കണമെന്നും പ്രതിഷേധിച്ചവരെ പുറത്താക്കുന്നത് അപമാനമാണെന്നും ശശി തരൂര്‍ എം.പി അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി. പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയവരില്‍ ഏറെയും വിദ്യാര്‍ത്ഥികളായിരുന്നു.

Exit mobile version