തേജ് പ്രതാപ് യാദവ് രണ്ട് ലക്ഷം രൂപയും പ്രതിമാസം 22,000 രൂപയും ഐശ്വര്യ റായിക്ക് നല്‍കണം: കോടതി ഉത്തരവ്

പാട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ്
ഭാര്യ ഐശ്വര്യ റായിക്ക് പ്രതിമാസം 22,000 രൂപ ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവ്. കൂടാതെ രണ്ട് ലക്ഷം രൂപ നല്‍കണമെന്നും വിധി. പാട്‌ന കുടുംബ കോടതിയുടേതാണ് ഉത്തരവ്.

കഴിഞ്ഞ നവംബറില്‍ പട്ന ഹൈക്കോടതിയില്‍ നിന്ന് തേജ് പ്രതാപ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്.

അതിനിടെ ഭര്‍തൃമാതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിക്കെതിരെ പരാതിയുമായി മരുമകള്‍ ഐശ്വര്യ റായ് രംഗത്തെത്തിയിരുന്നു. റാബ്റി ദേവി തന്നെ മര്‍ദിച്ച് വീട്ടില്‍നിന്ന് പുറത്താക്കിയെന്നായിരുന്നു ഐശ്വര്യ റായിയുടെ ആരോപണം. ഇതിനുപിന്നാലെ സര്‍ക്കുലര്‍ റോഡിലെ വീടിന് മുന്നില്‍ അവര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

2018 മേയ് 12ന് ആയിരുന്നു ആര്‍ജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം നടന്നത്.

Exit mobile version