‘ബന്ധം വേര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല, ഐശ്വര്യയില്‍ നിന്നും വിവാഹമോചനം വേണ്ട’ ഹര്‍ജി പിന്‍വലിച്ച് തേജ് പ്രതാപ് യാദവ്

വിവാഹിതനായി ആറ് മാസത്തിനകമായിരുന്നു തേജ്പ്രതാപ് യാദവ് വിവാഹമോചന ഹര്‍ജിയുമായി പാറ്റ്‌നയിലെ കുടുംബ കോടതിയെ സമീപിച്ചത്.

ന്യൂഡല്‍ഹി: ഐശ്വര്യയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന തീരുമാനത്തില്‍ നിന്ന് തേജ് പ്രതാപ് യാദവ് പിന്മാറി. ബന്ധം പിരിക്കാന്‍ ആകില്ലെന്നും തുടര്‍ന്നും ജീവിക്കണമെന്ന് തേജ് പ്രദാപ് കോടതിയെ അറിയിച്ചു. നവംബര്‍ 3 ന് നല്‍കിയ ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു തേജ് പ്രതാപ് നിലപാട് വ്യക്തമാക്കിയത്.

വിവാഹിതനായി ആറ് മാസത്തിനകമായിരുന്നു തേജ്പ്രതാപ് യാദവ് വിവാഹമോചന ഹര്‍ജിയുമായി പാറ്റ്‌നയിലെ കുടുംബ കോടതിയെ സമീപിച്ചത്. വിവാഹമോചന ഹരജി നല്‍കിയതിന് പിന്നാലെ തേജ് പ്രതാപ് യാദവ് ആശുപത്രിയില്‍ കഴിയുന്ന പിതാവ് ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം തേജ് പ്രതാപ് സ്വവസതിയിലേക്ക് മടങ്ങിയിരുന്നില്ല. വിവാഹമോചന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് കുടുംബം നിര്‍ബന്ധിക്കുന്നെന്ന് പറഞ്ഞായിരുന്നു തേജ് പ്രതാപ് വീട്ടില്‍ നിന്നും വിട്ടുനിന്നത്.

വിവാഹമോചനത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടുകാരും സുഹൃത്തുക്കളും തേജ് പ്രതാപിനെ നിര്‍ബന്ധിച്ചുവരുകയായിരുന്നു. ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകളും മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമാണ് ഐശ്വര്യ റായ്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വിവാഹം കഴിച്ചതെന്നും ഐശ്വര്യ റായിയുമായി ഒത്തുപോകാന്‍ കഴിയില്ല എന്നുമാണ് തേജ്പ്രതാപ് പറഞ്ഞത്. കുടുംബത്തിന്റേയും പാര്‍ട്ടിയുടേയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു എന്നും തേജ് പ്രതാപ് പറഞ്ഞിരുന്നു.

Exit mobile version