ജാമിയ മിലിയ സംഘര്‍ഷത്തില്‍ സുപ്രീംകോടതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം; അക്രമണം നടത്തിയത് പോലീസ്; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ സുപ്രീംകോടതി സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും, സമാധാനപരമായ പ്രതിഷേധത്തിനു നേരെയാണ് പോലീസ് ആക്രമം നടത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

അതെസമയം ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

സര്‍വകലാശാലാ അധികൃതരുടെ അനുമതി ഇല്ലാതെ ക്യാംപസിനകത്ത് പോലീസ് അതിക്രമിച്ചു കടന്ന് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സ്വാതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം, പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജികളില്‍ ഉന്നയിക്കുന്നത്.

Exit mobile version