‘ഇന്ത്യ കത്തുമ്പോള്‍ മോഡി വീണവായിക്കുന്നു’ കാര്‍ഷിക പ്രതിഷേധം ഉയരുമ്പോഴും ലേസര്‍ ഷോ കണ്ട് താളം പിടിച്ചു നില്‍ക്കുന്ന മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

prasanth bhooshan, modi, laser show | bignewslive

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന പ്രതിഷേധം ദിനംപ്രതി ശക്തി പ്രാപിക്കുന്നതിനിടെ പരിഹാര ഇടപെടല്‍ നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രതിഷേധം കത്തുമ്പോഴും ലേസര്‍ ഷോ കണ്ട് താളം പിടിച്ചു നില്‍ക്കുന്ന മോഡിയുടെ വീഡിയോ പങ്കുവെച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. ഇന്ത്യ കത്തുമ്പോള്‍ മോഡി വീണവായിക്കുന്നുവെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ന്റെ വിമര്‍ശനം.

ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് ഭൂഷണ്‍ വിമര്‍ശനം ഉന്നയിച്ചത്. റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചതുപോലെയാണ് മോഡിയുടെ നടപടിയെന്ന് ധ്വനിയിലായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. വാരാണസിലെ ദേവ് ദീപാവലി ആഘോഷത്തിനിടെ ലേസര്‍ ഷോ കണ്ട് താളം പിടിച്ചുനില്‍ക്കുന്ന മോഡിയുടെ വിഡിയോ പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.’തക് ദിന്‍ എ തക് ദിന്‍! ബൈ ബൈ ലറ്റ്‌സ്… ഇന്ത്യ കത്തുേമ്പാള്‍ മോഡി വീണവായിക്കുന്നു’ -പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.


രാജ്യത്ത് കാര്‍ഷക പ്രക്ഷോഭം കത്തിനില്‍ക്കുേമ്പാഴാണ് മോഡിയുടെ വാരാണസി സന്ദര്‍ശനം. കാശിയിലെ ദേവ് ദീപാവലി ആസ്വദിക്കുന്നതാണ് വിഡിയോ. ചടങ്ങിനിടെ സംഘടിപ്പിച്ച ലേസര്‍ ഷോയും ശിവ താണ്ഡവ സ്തുതിയും ആസ്വദിച്ച് താളം പിടിച്ച് മോഡി നില്‍ക്കുന്ന വീഡിയോ പ്രധാനമന്ത്രി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. തോണിയില്‍ പോകുന്നവരെ കൈ ഉയര്‍ത്തികാണിക്കുന്നതും വിഡിയോയില്‍ കാണാം. ഈ വീഡിയോക്ക് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വീഡിയോക്ക് എതിരെ നിരവധി ട്രോളുകളും നിറഞ്ഞിരുന്നു.

Exit mobile version