‘അയോഗ്യനാക്കപ്പെട്ട എംപി’, ഒടുവില്‍ ട്വിറ്ററില്‍ ബയോമാറ്റി രാഹുല്‍ ഗാന്ധി, പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ട്വിറ്ററില്‍ നിന്നും ബയോ മാറ്റി രാഹുല്‍ ഗാന്ധി. ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് ലോക്‌സഭ എംപി എന്നതിന് പകരമായി നല്‍കിയിരിക്കുന്നത്.

23 ദശലക്ഷം ആളുകളാണ് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയെ പിന്തുടരുന്നത്. അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടത്. 2019ല്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം മോദി എന്ന് പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് സൂറത്ത് കോടതി വിലയിരുത്തി.

also read: സ്ത്രീകൾ നടുറോഡിൽ തമ്മിൽത്തല്ലിയതിന്റെ വീഡിയോ പകർത്തി; ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി; സംഭവം കൊല്ലത്ത്

തുടര്‍ന്ന് രണ്ടു വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം, രാഹുലിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്.

also read: മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും പിഴ ഈടാക്കി; മുഖത്തടിച്ചു, ഭയപ്പെടുത്തി സ്റ്റേഷനിലേക്ക് എത്തിച്ചു; മനോഹരന്റെ മരണത്തിൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ; പ്രതിഷേധം രൂക്ഷം

രാഹുലിനെതിരായ വിധിക്കെതിരെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിനൊപ്പം രാജ്യത്തുടനീളം പ്രതിഷേധത്തിനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Exit mobile version