ആംബുലന്‍സില്ല, ഭക്ഷണമില്ല, ആശുപത്രിയില്‍ കിടക്കകളുമില്ല; മോഡിക്കെതിരെ കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

Prasanth Bhooshan | Bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പിടിമുറുക്കുമ്പോഴും കേന്ദ്രത്തിന്റെ ശ്രദ്ധ മറ്റ് ചില കാര്യങ്ങളിലെന്ന വിമര്‍ശനവുമായി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലൂടെയാണ് വിമര്‍ശനം. കൊവിഡ് കാലത്തെ കേന്ദ്രത്തിന്റെ മുന്‍ഗണനാ വിഭാഗങ്ങള്‍ എന്ന തലക്കെട്ടില്‍ ഒരു കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തായിരുന്നു വിമര്‍ശനം.

‘ജനങ്ങള്‍ക്ക് താമസിക്കാന്‍ വീടില്ല, ഭക്ഷണമില്ല, ജോലിയ്ക്ക് ശമ്പളമില്ല, ആംബുലന്‍സും ആശുപത്രി കിടക്കകളുമില്ല. അപ്പോഴും മോഡിയുടെ മുന്‍ഗണന പുതിയ പാര്‍ലമെന്റ് ഉണ്ടാക്കുന്നതിലാണ്’, ട്വിറ്ററില്‍ കുറിച്ച കാര്‍ട്ടൂണില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു ഭൂഷണ്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

Exit mobile version