രാമരാജ്യം VS യമരാജ്യം; കേരളത്തെ പുകഴ്ത്തിയും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കേരളത്തെ പുകഴ്ത്തിയും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ്ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. രാമരാജ്യം vs യമരാജ്യം എന്നായിരുന്നു കേരളത്തെ മികച്ച സംസ്ഥാനമാക്കി തെരഞ്ഞെടുത്ത വാര്‍ത്ത പങ്കുവെച്ച് കൊണ്ട് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ മികച്ച ഭരണമുള്ള സംസ്ഥനമെന്ന പദവി കേരളം സ്വന്തമാക്കിയത്. തമിഴ്‌നാടാണ് തൊട്ടുപിറകില്‍. ഏറ്റവും മോശം ഭരണമുള്ള സംസ്ഥാനം എന്ന ബഹുമതി ഉത്തര്‍പ്രദേശിനും ആയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്ത് ഭൂഷണിന്റെ പരിഹാസം. അതേസമയം, ചെറിയ സംസ്ഥാനങ്ങളില്‍ ഗോവയാണ് മികച്ച ഭരണം കാഴ്ച്ച വെയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയാണ് പിഎസി വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഭരണത്തെ വിലയിരുത്തിയിട്ടുള്ളത്.

Exit mobile version