ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് അഭിനന്ദന്‍ വര്‍ദ്ധമാനെ, ആദ്യ പത്തില്‍ ഇടംനേടി റാണു മൊണ്ഡാലും

വാര്‍ത്താതല കെട്ടുകളുമായി ബന്ധപ്പെട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ്, ചന്ദ്രയാന്‍ 2, ആര്‍ട്ടിക്കിള്‍ 370 എന്നിവയാണ് തിരഞ്ഞത്.

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ വ്യക്തികളില്‍ ഒന്നാം സ്ഥാനത്താണ് വ്യോമസേന മേധാവ വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ആണ്. ആദ്യ പത്തില്‍ ഇന്റര്‍നെറ്റില്‍ വൈറലായ ഗായിക റാണു മൊണ്ഡാലും ഇടംപിടിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ലതാ മങ്കേഷ്‌കര്‍, യുവരാജ് സിങ് എന്നിവരും ഉണ്ട്.

ക്രിക്കറ്റ് ലോകകപ്പ്, പ്രോ കബഡി ലീഗ്, വിംബിള്‍ഡണ്‍, കോപ അമേരിക്ക, ടെന്നീസ് ടൂര്‍ണമെന്റുകള്‍ (ഓസ്ട്രേലിയന്‍, ഫ്രഞ്ച്, യുഎസ് ഓപ്പണ്‍ എന്നിവയുള്‍പ്പെടെ) പോലുള്ള മറ്റ് രാജ്യാന്തര കായിക ഇനങ്ങളാണ് സ്‌പോര്‍ട്‌സ് ഇവന്റുകളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞിരിക്കുന്നത്.

വാര്‍ത്താതല കെട്ടുകളുമായി ബന്ധപ്പെട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ്, ചന്ദ്രയാന്‍ 2, ആര്‍ട്ടിക്കിള്‍ 370 എന്നിവയാണ് തിരഞ്ഞത്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ കുറിച്ചും തിരഞ്ഞിട്ടുണ്ട്. കൂടാതെ പുല്‍വാമ ആക്രമണം, ഫാനി ചുഴലിക്കാറ്റ്, അയോധ്യ വിധി, ആമസോണ്‍ കാട്ടുതീ തുടങ്ങിയ സംഭവങ്ങളെക്കുറിച്ചും തിരഞ്ഞിട്ടുണ്ട്.

Exit mobile version