പാട്ടിന്റെ വരി മറന്നെന്ന് വേദിയില്‍ റാണു മൊണ്ടാല്‍; പിന്നാലെ ട്രോള്‍! വൈറലായി വീഡിയോ

ല്‍ക്കത്തയിലെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ട് പാടി വൈറലായപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പാട്ടുകാരിയാണ് റാണു മൊണ്ടാല്‍.

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ട് പാടി വൈറലായപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പാട്ടുകാരിയാണ് റാണു മൊണ്ടാല്‍.
ഹിമേഷ് രാഷ്മിയയുടെ പാട്ടില്‍ വരെ എത്തി നില്‍ക്കുകയാണ് റാണു മൊണ്ടാല്‍ ഇപ്പോള്‍. നിരവധി അസവരങ്ങളാണ് റാണുവിനെ തേടിയെത്തുന്നത്.

ഇപ്പോഴിതാ വരി മറന്ന് പോയി എന്ന് വേദിയില്‍ നിന്ന് പറയുന്ന റാണുവിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇതിനെതിരെ നിരവധി ട്രോളുകളും വന്നു കഴിഞ്ഞു. റാണു പാടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ പാട്ട് പാടാനാണ് മാധ്യമപ്രവര്‍ത്തകയായ ബര്‍ഖാ ദത്ത് ഒരു പരിപാടിയ്ക്കിടെ റാണുവിനോട് ആവശ്യപ്പെടുന്നത്.

വേദിയില്‍ നിന്ന് മൈക്ക് കൈയിലെടുത്ത് കുറച്ച് നേരം ആലോചിച്ച് നിന്നതിന് ശേഷം, ‘ഓ മൈ ഗോഡ്, ഐ ഫോര്‍ഗെറ്റ് ഇറ്റ്’ എന്നാണ് റാണുവിന്റെ പ്രതികരണം. ആ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Exit mobile version