ചെവി പൊട്ടുന്നു…. എന്തിനാണ് ഇങ്ങനെ ഇലറുന്നത്..? റാണു മണ്ഡലിന്റെ പുതിയ ഗാനാലാപനത്തിന് വന്‍ വിമര്‍ശനം

Netizens troll | Bignewslive

കൊല്‍ക്കത്തയിലെ റെയില്‍വേ സ്റ്റേഷനിലിരുന്ന് ഉപജീവനത്തിനായി പാട്ടു പാടി സമൂഹമാധ്യമങ്ങളില്‍ പ്രശസ്തയായ റാണു മണ്ഡലിനെതിരെ വിമശനങ്ങളും ട്രോളുകളും നിറയുന്നു. താരം പാടിയ പുതിയ പാട്ടിനെതിരെയാണ് വിമര്‍ശനങ്ങള്‍ നിറയുന്നത്.

ട്രെന്‍ഡിങ്ങായ ശ്രീലങ്കന്‍ ഗാനം ‘മനികാ മാകെ ഹിതേ’ ആണ് റാണു ആലപിച്ചത്. ഈ ഗാനാലാപത്തില്‍ പ്രേക്ഷകര്‍ അസന്തുഷ്ടരാണ്. ആലാപനം അരോചകമാണെന്നും എന്തിനാണ് ഇങ്ങനെ അലറുന്നത് എന്നുമാണ് പ്രേക്ഷകരുടെ ചോദ്യം. ഒരു മികച്ച ഗാനത്തെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നും ചിലര്‍ കുറിച്ചു. റാണുവിന്റെ പാട്ട് കേട്ട് ചെവി പൊട്ടിപ്പോകുന്നു എന്നാണ് വീഡിയോയ്ക്കു താഴെ മറ്റുചിലര്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്. ഗായികയെക്കുറിച്ചുള്ള ട്രോളുകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ലതാ മങ്കേഷ്‌കറിന്റെ ‘ഏക് പ്യാര്‍ കാ നഗ്മാ ഹായ്’ എന്ന ഗാനം ആലപിച്ചാണ് റാണു മണ്ഡല്‍ സമൂഹമാധ്യമ ലോകത്തിനു സുപരിചിതയാകുന്നത്. പാട്ട് ശ്രദ്ധേയമായതോടെ സംഗീതസംവിധായകന്‍ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ ഗായികയ്ക്ക് അവസരവും നല്‍കിയിരുന്നു. പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നതോടെ ടെലിവിഷന്‍ ഷോകളില്‍ ഉള്‍പ്പെടെ റാണു മണ്ഡല്‍ അതിഥിയായെത്തിയിരുന്നു.

Exit mobile version