കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; 12 സീറ്റുകള്‍ നേടി ബിജെപി മുന്നേറ്റം; കോണ്‍ഗ്രസിനും ജെഡിഎസിനും തിരിച്ചടി

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. പ്രതിസന്ധികള്‍ തരണം ചെയ്ത് ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസിനും ജെഡിഎസിനും തിരിച്ചടിയായി. വോട്ടെണ്ണല്‍ പൂര്‍ത്തിയാവാറാകുമ്പോള്‍ യെദ്യൂരപ്പ സര്‍ക്കാര്‍ കേവലഭൂരിപക്ഷം ഉറപ്പിച്ചു.

തെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ 12 സീറ്റുകളും ബിജെപി നേടി. ഭരണം തുടരാന്‍ കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളില്‍ ആറെണ്ണമായിരുന്നു യെദ്യൂരപ്പയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ബിജെപിക്ക് കിട്ടിയിരിക്കുന്നത്.

കോണ്‍ഗ്രസിന് 2 സീറ്റുകളാണ് നേടാനായത്. ജെഡിഎസിന് മത്സരിച്ച മൂന്ന് സീറ്റുകളില്‍ മൂന്നും പോയി. ബിജെപി ടിക്കറ്റില്‍ മത്സരിച്ച 13 വിമതരില്‍ 11 പേരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Exit mobile version