പെണ്‍കുഞ്ഞിനോട് വെറുപ്പ്; പതിനഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി കടല്‍ക്കരയില്‍ കുഴിച്ചിട്ടു! പിതാവ് അറസ്റ്റില്‍

പതിനഞ്ച് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് വരദരാജന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ചെന്നൈ: പതിനഞ്ച് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് വരദരാജന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പെണ്‍കുഞ്ഞിനെ ഇഷ്ടമല്ലാത്തതിനാലാണ് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അമ്മയുടെ അരികില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആരും അറിയാതെ എടത്തുകൊണ്ടു പോയി കൊലപ്പെടുത്തി കടല്‍ക്കരയില്‍ കുഴിച്ചിടുകയായിരുന്നു ഇയാള്‍.

ആണ്‍കുഞ്ഞിനെയായിരുന്നു വരദരാജന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പിറന്നത് പെണ്‍കുഞ്ഞാണെന്നറിഞ്ഞത് മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. കുഞ്ഞിനെ കൊന്നു കളയുമെന്ന് വരെ ഇയാള്‍ പറഞ്ഞിരുന്നു. കുഞ്ഞിനെ കൊന്നു കളയുമെന്ന ഭീഷണി നിരന്തരം ആവര്‍ത്തിച്ചതോടെ കുഞ്ഞിനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ കുഞ്ഞിനെ ഉപദ്രവിക്കില്ലെന്ന് വാക്കു നല്‍കി തിരികെ എത്തിച്ച ശേഷമായിരുന്നു കൊലപാതകം.

Exit mobile version