കോടതി പരിസരത്തെ ഏറ്റുമുട്ടൽ: അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് പോലീസുകാരുടെ പ്രതിഷേധ പ്രകടനം

ന്യൂഡൽഹി: തീസ് ഹസാരി കോടതി പരിസരത്ത് പോലീസുകാരും അഭിഭാഷകരും പാർക്കിങിനെ ചൊല്ലി ഏറ്റുമുട്ടിയ സംഭവത്തിൽ അഭിഭാഷകരുടെ അറസ്റ്റ് ആവശ്യപ്പെട്ട് പോലീസുകാരുടെ മാർച്ച്. ന്യൂഡൽഹി പോലീസ് ആസ്ഥാനത്തേക്കാണ് പ്രതിഷേധ പ്രകടനവുമായി പോലീസ് ഉദ്യോഗസ്ഥരെത്തിയത്. കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു പോലീസുകാരുടെ പ്രതിഷേധം.

ഡൽഹിയിലെ തീസ് ഹസാരി കോടതി പരിസരത്തെ സംഘർഷത്തിൽ 20 ഓളം പോലീസുകാർക്കും അഭിഭാഷകർക്കും പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു.

തീസ് ഹസാരി കോംപ്ലക്‌സിനുള്ളിലെ പാർക്കിങ് തർക്കമാണ് അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഒരു അഭിഭാഷകൻ തന്റെ കാർ ലോക്കപ്പിന് മുന്നിൽ പാർക്ക് ചെയ്യുന്നതിനെ ഡ്യൂട്ടി ഉദ്യോഗസ്ഥർ എതിർത്തതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version