വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി; പ്രതിശ്രുത വരന്‍ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍

ചാപ്പര്‍ ഗ്രാമത്തില്‍ നിന്നുള്ള രാജീവിന്റെ (25)ന്റെ മൃതദേഹമാണ് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്

മുസഫര്‍നഗര്‍: വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രതിശ്രുത വരന്‍ കൊല്ലപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. ചാപ്പര്‍ ഗ്രാമത്തില്‍ നിന്നുള്ള രാജീവിന്റെ (25)ന്റെ മൃതദേഹമാണ് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

നവംബര്‍ 19നാണ് രാജീവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് രാജീവിനെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റ നിലയിലായിരുന്നു മൃതദേഹം. കൂടാതെ ശരീരത്തില്‍ നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 29 മുതല്‍ കാണാതായ രാജീവിനെ അടുത്തുള്ള പാടത്തില്‍ നിന്നുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആര്യകാന്ത് എന്നയാളാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളെ ഇതുവരെ പോലീസ് പിടികൂടാനായിട്ടില്ല. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ അക്രമി നാല് വീഡിയോ ക്ലിപ്പുകളിലായി പകര്‍ത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Exit mobile version