സ്വര്‍ണ നിക്ഷേപം വെളിപ്പെടുത്താനുള്ള പദ്ധതിയില്ല; വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അത് വെളിപ്പെടുത്താനുള്ള പദ്ധതി വരുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത്തരമൊരു പദ്ധതി കൊണ്ടുവരാനുള്ള ആലോചനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്വര്‍ണത്തിന്റെ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന അനധികൃത സ്വത്ത് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം പോലെയുളള പദ്ധതികളൊന്നും ഇപ്പോള്‍ പരിഗണനയില്ലെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കണക്കില്‍പ്പെടാത്ത സ്വര്‍ണ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തുന്നവര്‍ക്ക് നികുതിയടച്ച് കൂടുതല്‍ നിയമ നടപടികളില്‍ നിന്നും ഒഴിവാകാമെന്നും ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍, ബഡ്ജറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഇത്തരം പ്രചാരണങ്ങളെന്ന്
സര്‍ക്കാര്‍ പറയുന്നു.

Exit mobile version