മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു

ഇന്ന് മൂന്ന് മണിവരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. വരും ദിവസങ്ങളില്‍ രണ്ടിടത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണ കൊഴുപ്പിക്കും.ഇന്ന് മൂന്ന് മണിവരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞതോടെ എല്ലാ മണ്ഡലങ്ങളിലെയും പ്രമുഖ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാകും. വരും ദിവസങ്ങളില്‍ വിവിധ വിഷയങ്ങള്‍ ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം കൊഴുപ്പിക്കും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മദ്യവില്പനക്ക് കമ്മീഷന്‍ നിശബ്ദ പ്രചാരണ ദിവസം മുതല്‍ വോട്ടെടുപ്പ് തീരുംവരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുംബൈ സിറ്റി കളക്ടര്‍ ഇന്നലെ ഉത്തരവിറക്കിയിട്ടുണ്ട്.

Exit mobile version