കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

ഡെറാഡൂണ്‍: കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ ഒരാളെ കാണാതായി. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടക്കുന്നത്. ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലാണ് സംഭവം. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പെട്ട് മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version