സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് തൊഴിലില്ലായ്മയ്ക്ക് കാരണം; മറ്റൊരു വാദവുമായി കേന്ദ്രമന്ത്രി രാംദാസ്

പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാണ് നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് പുതിയ കാരണം കണ്ടെത്തി കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. സാങ്കേതിക വിദ്യ വളര്‍ന്നതാണ് തൊഴിലില്ലായ്മയ്ക്ക് കാരണമെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഈ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാണ് നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.

‘ഈ ദിവസങ്ങളില്‍ ജനങ്ങള്‍ തൊഴിലില്ലാതെ വലയുന്നുണ്ട്. ആധുനിക സാങ്കേതികതയുടെ വളര്‍ച്ചയാണ് അതിനുകാരണം. മുന്‍പ് ആയിരം പേര്‍ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തുകൊണ്ടിരുന്നിടത്ത് ഇപ്പോള്‍ 200 പേര്‍ മാത്രമാണുള്ളത്.’- രാംദാസ് അത്താവലെ പറയുന്നു.

ഒരാള്‍ രണ്ട് യന്ത്രങ്ങളാണു പ്രവര്‍ത്തിപ്പിക്കുന്നത്. നേരത്തേ ഇത് പത്തിലേറെപ്പേരാണു പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ ജനങ്ങള്‍ക്കു തൊഴില്‍ കണ്ടെത്തി നല്‍കേണ്ടതിന്റെ ഭാരം കേന്ദ്രസര്‍ക്കാരിന്റെ ചുമലലിലാണെന്നും മന്ത്രി തുറന്നടിച്ചു.

Exit mobile version