‘ഗോ കൊറോണ, കൊറോണ ഗോയ്ക്ക് മികച്ച ഫലം ലഭിച്ചു, ഇനി നോ കൊറോണ’; പുതിയ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ramdas athawale | big news live

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ തുരത്താന്‍ ‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രാവാക്യം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ പുതിയ മുദ്രാവാക്യവുമായി രംഗത്ത്.


തന്റെ ഗോ കൊറോണ എന്ന മുദ്രാവാക്യത്തിന് മികച്ച ഫലം ലഭിച്ചുവെന്നും ജനിതക മാറ്റം സംഭവിച്ച വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുതിയ മുദ്രാവാക്യം നല്‍കുകയാണെന്നും അത്താവാലെ പറഞ്ഞു. ‘നോ കൊറോണ, നോ’ എന്നതാണ് പുതിയ മുദ്രാവാക്യം.

‘മുമ്പ് ഞാന്‍ ഗോ കൊറോണ, കൊറോണ ഗോ എന്നാണ് പറഞ്ഞത്. അത് മികച്ച ഫലം നല്‍കി. ഇപ്പോള്‍ കൊറോണ പോവുകയാണ്. എന്നാല്‍ കൊറോണയുടെ വകഭേദം സംഭവിച്ച പുതിയ വൈറസ് എത്തിയിരിക്കുന്നു. പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ ഞാന്‍ മറ്റൊരു മുദ്രാവാക്യം നല്‍കുന്നു. നോ കൊറോണ നോ എന്നാണ് അത്’ എന്നാണ് അത്താവലെ പറഞ്ഞത്.


കഴിഞ്ഞ ഫെബ്രുവരിയില്‍ കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യാഗേറ്റില്‍ വെച്ച് നടന്ന പരിപാടിയിലാണ് അത്താവലെ ഗോ കൊറോണ എന്ന മുദ്രാവാക്യം വിളിച്ചത്. പിന്നീട് ഒക്ടോബറില്‍ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതും വാര്‍ത്തയായിരുന്നു.

Exit mobile version