രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു; ലോക്‌സഭയില്‍ ടിഎന്‍ പ്രതാപന്റെ ചോദ്യത്തില്‍ തുറന്ന് സമ്മതിച്ച് കേന്ദ്രം

തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി തുറന്ന് സമ്മതിച്ചത്.

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവെന്ന് സമ്മതിച്ച് കേന്ദ്രം. ലോക്‌സഭയിലാണ് തൊഴില്‍ മന്ത്രി സന്തോ് ഗംഗാവാര്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവെന്ന് സമ്മതിച്ചത്. തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി തുറന്ന് സമ്മതിച്ചത്.

രേഖാമൂലം നല്‍കിയ മറുപടിയിലാണ് വിവരങ്ങളുളളത്. 2013- 14ല്‍ 2.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2017- 18 ല്‍ 6.1 ശതമാനമായി ഉയര്‍ന്നു. നഗര മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്നതെന്ന് അദ്ദേഹം പറയുന്നു.

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായും നഗര മേഖലയില്‍ 3.4 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായും വില ഉയര്‍ന്നു. രാജ്യത്തെ തൊഴില്‍ സമ്പത്തിലും വന്‍ ഇടിവുണ്ടായി. 2013- 14 ല്‍ രാജ്യത്തെ തൊഴില്‍ സമ്പത്ത് 58.8 ശതമാനമായിരുന്നത് 2017- 18 ല്‍ 34.7 ശതമാനമായി കുറഞ്ഞു.

Exit mobile version