ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടന ഇന്ത്യയുടേത്, അത് ഇഷ്ടമില്ലാത്തവര്‍ രാജ്യം വിട്ടുപോകണം; കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ

1957 ഒക്ടോബര്‍ മൂന്നിന് നാഗ്പൂരിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.

മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. ഭരണഘടനയെ ഇഷ്ടമില്ലാത്തവര്‍ ഈ രാജ്യം വിട്ടു പോകണമെന്നും മന്ത്രി പറയുന്നു. ഭരണഘടന ഇഷ്ടമില്ലാത്തവര്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ 62-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് മുംബൈയിലെ അകോലയില്‍ വച്ച് കേന്ദ്രമന്ത്രി പരാമര്‍ശം നടത്തിയത്. 1957 ഒക്ടോബര്‍ മൂന്നിന് നാഗ്പൂരിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.

ബിആര്‍ അംബേദ്കറുടെ നേതൃത്വദത്തില്‍ തയ്യാറാക്കിയ ഭരണഘടന ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് അത്തേവാല അഭിപ്രായപ്പെട്ടു. അതേസമയം ദേവേന്ദ്ര ഫട്‌നവിസിനോട് മുംബൈയില്‍ തന്റെ പാര്‍ട്ടിക്ക് ഒരു അസംബ്ലി സീറ്റെങ്കിലും നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അത്തേവാല കൂട്ടിച്ചേര്‍ത്തു.

Exit mobile version