പ്രശസ്ത നോവലിസ്റ്റ് കിരണ്‍ നഗാര്‍ക്കര്‍ വിടവാങ്ങി

നോവലിസ്റ്റായ കിരണ്‍ നാഗാര്‍ക്കര്‍ നാടകകൃത്ത്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിലും പ്രശസ്തനാണ്

മുംബൈ: പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ കിരണ്‍ നഗാര്‍ക്കര്‍ വിടവാങ്ങി. മസ്തിഷ്‌ക്ക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ ആഴ്ച ആദ്യമാണ് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

77 വയസ്സായിരുന്നു പ്രായം. നോവലിസ്റ്റായ കിരണ്‍ നാഗാര്‍ക്കര്‍ നാടകകൃത്ത്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിലും പ്രശസ്തനാണ്. 32-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചത്. 2001-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.

സാത് സക്കം ത്രെച്ചാലിസ്, രാവണ്‍ ആന്‍ഡ് എഢി, കുക്കോള്‍ഡ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയാണ് പ്രധാന രചനകള്‍.2018-ല്‍ ഏറെ വിവാദമായ ‘മീ ടൂ’ ആരോപണത്തില്‍ നഗാര്‍ക്കര്‍ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു.

Exit mobile version