പ്രശസ്ത എഴുത്തുകാരന്‍ ഡോ പികെ മോഹന്‍ലാല്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. പി കെ മോഹന്‍ലാല്‍ വിടവാങ്ങി. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു.

തിരുവനന്തപുരം നാലാഞ്ചിറയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറായിരുന്നു പികെ മോഹന്‍ലാല്‍.

also read: കാണാതായിട്ട് രണ്ട് ദിവസം, 17കാരന്‍ കാട്ടിനുള്ളില്‍ മരിച്ച നിലയില്‍

അദ്ദേഹം തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ ആയുര്‍വേദ വിദ്യാഭ്യാസം എന്ന പുസ്തകത്തിന്റെ കര്‍ത്താവാണ്.

Exit mobile version