പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചു

കൊച്ചി: പ്രശസ്ത എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.

കെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടാണ് ഭര്‍ത്താവ്. മൂന്നു മക്കളുണ്ട്. ശ്രീദേവി തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു താമസം. നോവല്‍, കഥ, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.

also read:ഡ്രൈവര്‍ ഉറങ്ങിപ്പോയി, ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് മരത്തിലിടിച്ച് മറിഞ്ഞ് അപകടം, നിരവധി പേര്‍ക്ക് പരിക്ക്

നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സമഗ്ര സംഭാവനകള്‍ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.

ശ്രീദേവി തന്റെ 13-ാം വയസ്സിലായിരുന്നു ആദ്യ കഥയെഴുതിയത്. ഒരു പക്ഷിയുടെ മരണത്തെക്കുറിച്ചായിരുന്നു. മൂന്നാം തലമുറ, യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചില്‍, മൂന്നാം തലമുറ, ദാശരഥം, അഗ്‌നിഹോത്രം, ബോധിസത്വന്‍ തുടങ്ങിയവയാണ് ശ്രീദേവി രചിച്ച നോവലുകള്‍.

also read:പ്രധാനമന്ത്രിക്ക് ഗുരുവായൂരിൽ താമര കൊണ്ട് തുലാഭാരം;വിവാഹത്തിന് എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം;3000 പോലീസുകാരുടെ അകമ്പടി

കുട്ടിത്തിരുമേനി, കൃഷ്ണാവതാരം, പടുമുള തുടങ്ങിയ ചെറുകഥകളും കുറൂരമ്മ (നാടകം), പിന്നെയും പാടുന്ന കിളി ( ബാലസാഹിത്യം), നിറമാല ( തിരക്കഥ) തുടങ്ങിയവ ശ്രീദേവിയുടെ കൃതികളാണ്.

Exit mobile version