ജീവിതത്തിന് പുതുപ്രഭാതമേകി മസാക്ക കിഡ്‌സ് ആഫ്രിക്കാനാ, വീഡിയോ സൂപ്പര്‍ഹിറ്റ്

പാട്ടും നൃത്തവും അഭിനയവുമെല്ലാം കോര്‍ത്തിണക്കിയ മസാക്ക വീഡിയോകള്‍ ആഫ്രിക്കന്‍ കുട്ടികള്‍ക്ക് ജീവിതത്തിന് പുതുപ്രഭാതമാണ് സമ്മാനിക്കുന്നത്

ഹൃദയം കവരുന്ന പുഞ്ചിരിയോടെ, മനോഹരമായ ചുവടുകളിലൂടെ, ഇമ്പമുള്ള ആഫ്രിക്കന്‍ ഗാനത്തിലൂടെ ഒരുപറ്റം കുരുന്നുകള്‍ ലോകത്തിന്റെ താളമാവുന്നു. മസാക്ക കിഡ്‌സ് ആഫ്രിക്കാനാ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കുരുന്നുകളുടെ വീഡിയോയാണ് ഇതിനോടകം തന്നെ ലോകത്തിന്റെ മനസ് കീഴടക്കിയത്.

ആഭ്യന്തയുദ്ധങ്ങളുടെയും മഹാവ്യാധികളുടെയും ക്ഷാമത്തിന്റെയും പിടിയിലകപ്പെട്ട് മരവിച്ച് പോയ ബാല്യത്തെ മറക്കുകയാണ് ഈ ഉഗാണ്ടന്‍ കുട്ടികള്‍. പാട്ടും നൃത്തവും അഭിനയവുമെല്ലാം കോര്‍ത്തിണക്കിയ മസാക്ക വീഡിയോകള്‍ ആഫ്രിക്കന്‍ കുട്ടികള്‍ക്ക് ജീവിതത്തിന് പുതുപ്രഭാതമാണ് സമ്മാനിക്കുന്നത്.

മാഹാവ്യാധികളും ക്ഷാമവും പിടിമുറിക്കിയ രാജ്യത്ത്, കുട്ടികളുടെ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മസാക്ക വീഡിയോകള്‍ ഒരുക്കുന്നത്.ഇതിനകം ലോകമാകെ ശ്രദ്ധ നേടിയ മസാക്കക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്.

Exit mobile version