‘ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍’; കുട്ടിക്കാല ചിത്രം പങ്കുവെച്ച് രാഹുലിന് പ്രിയങ്കയുടെ രക്ഷാബന്ധന്‍ ആശംസ

'കാര്യങ്ങള്‍ അത്രയൊന്നും മാറ്റിയിട്ടില്ല, ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍'

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആതേ വേളയില്‍ തന്നെയാണ് രക്ഷാബന്ധനും ആഘോഷിച്ചത്. ഈ അവസരത്തില്‍ രാഹുലിന് ആശംസകളുമായി പ്രിയങ്കയുടെ ട്വിറ്റര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സഹോദരങ്ങളാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ‘കാര്യങ്ങള്‍ അത്രയൊന്നും മാറ്റിയിട്ടില്ല, ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍’ എന്ന് കുറിപ്പിനോടൊപ്പം ഇരുവരുടെയും ചെറുപ്പകാല ചിത്രമാണ് പ്രീയങ്ക ട്വീറ്റ് ചെയ്തത്.

രാഹുല്‍ പ്രിയങ്കയുടെ കവിളില്‍ സ്‌നേഹത്തോടെ തലോടുന്ന ചിത്രവും പിണങ്ങിയിരിക്കുന്ന ചിത്രവുമാണ് പ്രീയങ്ക പങ്കുവെച്ച ചിത്രം. നേരത്തെ, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ കാണ്‍പൂര്‍ വിമാനത്താവളത്തിവെച്ച് ഇടരുവരും പരസ്പരം കണ്ടപ്പോഴുണ്ടായിരുന്ന സ്‌നേഹപ്രകടനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Exit mobile version