പാകിസ്താന്‍ സൈന്യത്തിന്റെ വെടിയേറ്റ് കാശ്മീരില്‍ മലയാളി ജവാന് വീരമൃത്യു

ഇന്ന് പുലര്‍ച്ചെയായിരുന്നു പാകിസ്താന്റെ ആക്രമണം

ജമ്മുകാശ്മീര്‍: കാശ്മീരില്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. ലാന്‍സ് നായിക് കെഎം ആന്റണി സെബാസ്റ്റ്യനാണ് നിയന്ത്രണരേഖയ്ക്കടുത്ത് കൃഷ്ണഘാട്ടി സെക്ടറില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു പാകിസ്താന്റെ ആക്രമണം. പ്രകോപനമില്ലാതെയാണ് പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ജീവത്യാഗം ചെയ്ത ആന്റണി എറണാകുളം ഉദയംപേരൂര്‍ മനക്കുന്നം സ്വദേശിയാണ്. അന്ന ഡയാനയാണ് ആന്റണിയുടെ ഭാര്യ. ആന്റണിയുടെ വീരമൃത്യു പാഴാവില്ലെന്നും, ശക്തമായൊരു തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്നും സൈന്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Exit mobile version