ജമ്മുകാശ്മീരില്‍ പാകിസ്താന്‍ ഷെല്ലാക്രമണം; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരില്‍ അതിര്‍ത്തി ലംഘിച്ച്‌ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി. കാശ്മീരിലെ ഗുല്‍പൂരിലാണ് അതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. പാക് ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു.

ആക്രമത്തില്‍ പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ആക്രമത്തെ തുടര്‍ന്ന് ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.

Exit mobile version