താമരശ്ശേരി ചുരത്തില്‍ ചരക്ക്‌ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

ചുരത്തിലെ ഒമ്പതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്

വയനാട്: വയനാട് താമരശ്ശേരി ചുരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ചുരത്തിലെ ഒമ്പതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കര്‍ണാടകയില്‍ നിന്നും ചരക്ക് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ചുരം ഇറങ്ങുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. ഉറങ്ങുകയായിരുന്ന കര്‍ണ്ണാടക സ്വദേശിയായ ലോറി ക്ളീനര്‍ ആണ് ലോറിക്കുള്ളില്‍ കുടുങ്ങി മരിച്ചത്. പോലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.

Exit mobile version