സൺ റൂഫിലൂടെ തല പുറത്തേക്കിട്ടും ഡോറിൽ കയറി ഇരുന്നും താമരശേരി ചുരത്തിലൂടെ സാഹസിക യാത്ര; ചുരം കയറി എത്തിയത് പോലീസിന് മുന്നിലും; ഒടുവിൽ!

കോഴിക്കോട്: വാഹനത്തിന്റെ ഡോറിലും സൺറൂഫിലും കയറി ഇരുന്ന് അപകടകരമായ രീതിയിൽ ചുരത്തിലൂടെ യാത്ര ചെയ്ത സംഘത്തെ പോലീസ് പിടികൂടി പിഴയിട്ടു. താമരശേരി ചുരത്തിലാണ് യാത്രാ സംഘം സാഹസികയാത്ര നടത്തിയത്.

കാറിൽ യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശികൾക്ക് ഹൈവേ പൊലീസ് ആയിരം രൂപ പിഴ ചുമത്തുകയായിരുന്നു. ചുരത്തിലൂടെ ഡോറിലിരുന്ന് യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടിയുണ്ടായത്. ഇവർ ചുരം കയറി മുകളിൽ ലക്കിടിയിലെത്തിയതോടെ ഹൈവേ പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രണ്ട് വാഹനങ്ങൾക്ക് കഷ്ട്ടിച്ച് കടന്ന് പോകാൻ മാത്രം റോഡിന് വീതിയുള്ള താമരശ്ശേരി ചുരത്തിൽ ഇവർ സാഹസികത നടത്തിയത് നിസാരക്കുറ്റമല്ലെന്നാണ് പോലീസ് നിഗമനം. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് അനിഷ്ട സംഭവങ്ങളുണ്ടാകാതിരുന്നത്.

ALSO READ– പനി ബാധിച്ച് എത്തിയ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള മരുന്ന് മാറി കുത്തിവെച്ചു; നഴ്‌സിന് എതിരെ നടപടി; പരാതിയില്ലെന്ന് കുടുംബം

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിൽ നാല് പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ രണ്ട് പേർ സൺ റൂഫ് ഓപ്പൺ ചെയത് ആർത്ത് ഉല്ലസിക്കുന്നതും, ഒരാൾ ഡോറിൽ ഇരുന്ന് കൈയും, തലയും പുറത്തേക്ക് ഇട്ട് ആർത്തുവിളിക്കുന്നതുമാണ് പുറത്തെത്തിയ വീഡിയോയിലുണ്ടായിരുന്ന ദൃശ്യങ്ങൾ.

ALSO READ-‘നടപടിയെ നേരിടാൻ തയ്യാറായിക്കോളൂ; നിർമ്മാതാക്കൾക്ക് നാണമില്ലേ’; കാമുകനെ തേടിയെത്തിയ സീമ ഹൈദറിന് മുന്നറിയിപ്പുമായി എംഎൻഎസ്

ഇത് പുറത്ത് വന്നതിന് പിന്നാലെ ലക്കിടിയിൽ വച്ച് ഹൈവേ പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കുകയുമായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണിത്.യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version