ത്രികോണ മത്സരത്തിനൊരുങ്ങി തൃശ്ശൂര്‍: ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി, സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നടന്‍ സുരേഷ് ഗോപിയെ പ്രഖ്യാപിച്ചു. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനൊരുങ്ങിയിരിക്കുകയാണ് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസുമാണ്.

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായതോടെയാണ് തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു നറുക്കു വീണത്. തുഷാര്‍ മണ്ഡലം മാറിയതോടെ സീറ്റ് ബിജെപിയിലേക്കു തിരികെയെത്തുകയായിരുന്നു. ബിജെപി നേതൃത്വം സംസ്ഥാനത്ത് വിജയം പ്രതീക്ഷിക്കുന്ന ലോക്‌സഭാ മണ്ഡലമാണ് തൃശൂര്‍.

Exit mobile version