ഓണത്തിന് നാട്ടില്‍ പോകണ്ടേ..! കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ അറിയാം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഈ വര്‍ഷത്തെ ഓണക്കാലത്ത് ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 5 വരെ കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്.

തിരുവനന്തപുരം: ഈ ഓണക്കാലത്ത് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ ഓണക്കാലത്ത് ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 5 വരെ കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്. www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്‌സൈറ്റുകള്‍ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

സീറ്റുകള്‍ ബുക്കിങ് ആകുന്നതിനനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വീസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി നോണ്‍ എസി ഡിലക്‌സ് ബസുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദ്ദേശം നല്‍കി.

ബാംഗ്ലൂര്‍ , ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകളുടെ പട്ടിക.

15.35 ബാംഗ്ലൂര്‍ – കോഴിക്കോട് ( സൂപ്പര്‍ ഡീലക്‌സ്)- മൈസൂര്‍ , ബത്തേരി വഴി
19.45 ബാംഗ്ലൂര്‍ – കോഴിക്കോട് (S/Dlx.) – കട്ട, മാനന്തവാടി വഴി
20.15 ബാംഗ്ലൂര്‍ – കോഴിക്കോട് – (S/Exp.) – കട്ട, മാനന്തവാടി വഴി
20.50 ബാംഗ്ലൂര്‍ – കോഴിക്കോട് (S/Exp.) – കട്ട, മാനന്തവാടി വഴി
19.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍ (S/Dlx.)- സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
17.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.)- സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
18.45 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.)- സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
18.10 ബാംഗ്ലൂര്‍ – കോട്ടയം (S/Dlx.)- സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
21.40 ബാംഗ്ലൂര്‍ – കണ്ണൂര്‍ (S/Exp.)- ഇരിട്ടി വഴി
20.30 ബാംഗ്ലൂര്‍ – കണ്ണൂര്‍- (S/Dlx.)- ഇരിട്ടി വഴി
22.15 ബാംഗ്ലൂര്‍ – പയ്യന്നൂര്‍ (S/Exp.)- ചെറുപുഴ വഴി
18.00 ബാംഗ്ലൂര്‍ – തിരുവനന്തപുരം (S/Dlx.) -നാഗര്‍കോവില്‍ വഴി
18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)-നാഗര്‍കോവില്‍ വഴി
17.30 ചെന്നൈ – എറണാകുളം (S/Dlx.) സേലം കോയമ്പത്തൂര്‍ വഴി

കേരളത്തില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍
21.08.2023 മുതല്‍ 04.09.2023 വരെ

22.30 കോഴിക്കോട്- ബാഗ്ലൂര്‍ (S/DIx.)- മാനന്തവാടി , കട്ട വഴി.
22.15 – കോഴിക്കോട്- ബാഗ്ലൂര്‍ (S/DIx.)- മാനന്തവാടി , കട്ട വഴി.
22.50 – കോഴിക്കോട്- ബാഗ്ലൂര്‍ (S/Exp.)- മാനന്തവാടി , കട്ട വഴി.
23.15 കോഴിക്കോട്- ബാഗ്ലൂര്‍ (S/Exp.)- മാനന്തവാടി , കട്ട വഴി.
21.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍ (S/DIx.)- പാലക്കാട് , കോയമ്പത്തൂര്‍, സേലം വഴി
18.30 എറണാകുളം – ബാംഗ്ലൂര്‍ (S/DIx.) – പാലക്കാട് , കോയമ്പത്തൂര്‍, സേലം വഴി
19.30 എറണാകുളം – ബാംഗ്ലൂര്‍ (S/Dlx.)- പാലക്കാട് , കോയമ്പത്തൂര്‍, സേലം വഴി
18.10 കോട്ടയം – ബാംഗ്ലൂര്‍ – (S/Exp.)- പാലക്കാട് , കോയമ്പത്തൂര്‍, സേലം വഴി
9.01 കണ്ണൂര്‍ – ബാംഗ്ലൂര്‍ – (S/Exp.)- ഇരിട്ടി വഴി
22.10 കണ്ണൂര്‍ – ബാംഗ്ലൂര്‍- (S/Dlx.)- ഇരിട്ടി വഴി
17.30 പയ്യന്നൂര്‍ – ബാംഗ്ലൂര്‍ – (S/Exp.)- ചെറുപുഴ വഴി
20.00 തിരുവനന്തപുരം-ബാംഗ്ലൂര്‍ (S/Dlx.)- നാഗര്‍കോവില്‍ , മധുര വഴി
18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) നാഗര്‍കോവില്‍ വഴി
19.30 എറണാകുളം – ചെന്നൈ (S/Dlx.)- കോയമ്പത്തൂര്‍, സേലം വഴി.

Exit mobile version