കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വന്‍അപകടം, ദമ്പതികള്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ക്ക് പരിക്ക്

തൃശൂര്‍: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരാണ് മരിച്ച രണ്ടുപേര്‍.

പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ഷാജു (49) ഭാര്യ ശ്രീജ (44), മകള്‍ 11 വയസുള്ള അഭിരാമി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

also read: മുന്മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു, തിരഞ്ഞെടുപ്പ് വരാനിരിക്കെ കര്‍ണാടകയില്‍ ബിജെപിക്കു വന്‍ തിരിച്ചടി

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു.

also read: കോവിഡില്‍ ‘മരിച്ചയാള്‍’ തിരിച്ചെത്തി: ഞെട്ടല്‍ മാറാതെ കുടുംബവും, അയല്‍വാസികളും

ബസ്സില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു. ആക്ട്‌സ് പ്രവര്‍ത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പത്മനാഭനെയും പാറുക്കുട്ടിയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version