സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ബസിനടിയില്‍പ്പെട്ടു, 19 വയസുകാരന് ദാരുണാന്ത്യം

death|bignewlsive

തൃശൂര്‍ : വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ 19 വയസുകാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടി പൂവ്വത്തൂര്‍ പറപ്പൂര്‍ റൂട്ടിലാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.പൂവ്വത്തൂര്‍ സ്വദേശി രായംമരയ്ക്കാര്‍ മുഹമ്മദ് സഫറാണ് മരിച്ചത്. വളവ് തിരിയുന്നതിനിടെ സഫര്‍ ഓടിച്ച സ്‌കൂട്ടറിന്റെ നിയന്ത്രണംവിടുകയായിരുന്നു.

പിന്നാലെ സ്‌കൂട്ടര്‍ മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. ആക്ട്സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

Exit mobile version