ഇടിച്ചിട്ട ലോറി തലയിലൂടെ കയറിയിറങ്ങി നിര്‍ത്താതെ പോയി, ചോരവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

death|bignewslive

പാലക്കാട്: പാലക്കാട് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എലപ്പുള്ളിയിലാണ് സംഭവം. കൊടുമ്പ് സ്വദേശിയായ യുവാവാണ് മരിച്ചത്. ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറി യുവാവ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിടുകയായിരുന്നു.

ഇയാളുടെ തലയിലൂടെ ലോറി കയറിയിറങ്ങി. ഇടിച്ച ലോറി നിര്‍ത്താതെ പോയി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ലോറിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Exit mobile version