മദ്യ ലഹരിയില്‍ അച്ഛന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, സഹോദരിമാരില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അച്ഛന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മക്കളില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരത്താണ് ദാരുണസംഭവം. പതിനൊന്നുകാരിയായ ധന്‍സിഹയാണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

കന്യാകുമാരി ചുങ്കാന്‍ കട പരശ്ശേരി രാജഗോപാല്‍ തെരുവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ നാഗരാജന്‍ ഉറങ്ങിക്കിടന്ന ധന്‍സിഹയുടെയും അസ്മിതയുടെയും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

also read: ദുബായ് ദേരയിലെ ഫ്‌ളാറ്റില്‍ തീപിടിത്തം: വേങ്ങര സ്വദേശികളായ ദമ്പതികളുള്‍പ്പടെ 16 പേര്‍ മരിച്ചു

ശേഷം ഇയാള്‍ ജീവനൊടുക്കി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെയാണ് ധന്‍സിഹ മരിച്ചത്. ഒമ്പതുവയസ്സുകാരി അസ്മിത ഗുരുതരാവസ്ഥയില്‍ ആശാരി പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version