മദ്യപിച്ച് ബോധംകെട്ട് പിതാവ് റോഡരികിൽ വീണു; തനിച്ചായ അഞ്ചുവയസുകാരന് തുണയായി പോലീസ്

കുന്ദംകുളം: മദ്യപിച്ച് ബോധം നഷ്ടപ്പെട്ട പിതാവ് തളർന്ന് റോഡിൽ വീണതോടെ ഒറ്റപ്പെട്ട് വഴിയരികിൽ പകച്ചുനിന്ന അഞ്ചുവയസുകാരന് രക്ഷകരായി പോലീസ്. ഗുരുവായൂർ റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്താണ് അഞ്ചുവയസ്സുള്ള കുട്ടിയുമായെത്തിയയാൾ ബോധമില്ലാതെ വീണത്.

കുട്ടിയുമായി നഗരത്തിലൂടെ അപകടകരമായരീതിയിലാണ് ഇയാൾ നടന്നിരുന്നതെന്നും സമീപത്തെ ഓട്ടോക്കാർ ഇത് ചോദിച്ചപ്പോൾ അവരോട് തട്ടിക്കയറിയെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

പെട്രോൾ പമ്പിന് സമീപം ഇയാൾ കിടന്നതോടെ കുട്ടി കരയാൻ തുടങ്ങി. വിവരമറിഞ്ഞെത്തിയ എഎസ്‌ഐ സക്കീർ അഹമ്മദ്, സിപിഒ അബു താഹിർ, അനൂപ് എന്നിവർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ALSO READ- ‘റംസാൻ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു; വായ്പകൾ തീർക്കാനുണ്ട് ഒരുപാട്’; കണ്ണുനിറഞ്ഞ് 25 കോടി ലോട്ടറിയടിച്ച മലപ്പുറം സ്വദേശി

പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ചങ്ങരംകുളത്തിന് സമീപം മൂക്കുതലയിലുള്ള വീട്ടിൽ കുഞ്ഞിനെയെത്തിച്ചു. വഴിയിൽ കിടന്നയാൾക്ക് പേരുപോലും പറയാൻ കഴിഞ്ഞിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

Exit mobile version