സേവാഭാരതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എൻജിഒ; ഒഴിവാക്കി സിനിമ ചെയ്യാനാകില്ലെന്ന് ഉണ്ണിമുകുന്ദൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ

vishnu mohan

‘മേപ്പടിയാൻ’ സിനിമ തീയ്യേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് സംവിധായകൻ വിഷ്ണു മോഹൻ. ഉണ്ണി മുകുന്ദൻ നിർമ്മിക്കുകയും നായകനായി എത്തുകയും ചെയ്ത മേപ്പടിയാൻ സിനിമയിൽ വലിയ രീതിയിൽ സംഘപരിവാർ രാഷ്ട്രീയം കാണിച്ചിരിക്കുന്നു എന്ന വിമർശനത്തോടാണ് വിഷ്ണു മോഹൻ പ്രതികരിച്ചിരിക്കുന്നത്.

സിനിമ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും ഹിന്ദുത്വ സംഘടനയെ വെള്ളപൂശുന്നതായും സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ചിത്രത്തിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതിനേയും വിമർശിക്കുന്നതിനിടെയാണ് സംവിധായകന്റെ പ്രതികരണം.

സിനിമാ ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാൽ ആംബുലൻസുകളെല്ലാം തിരക്കിലായിരുന്നുവെന്നും ഷൂട്ടിന് ആംബുലൻസ് നൽകാൻ തയ്യാറായവർ വലിയ തുക ചോദിച്ചു. ഈ സമയത്ത് സൗജന്യമായി സേവാ ഭാരതി ആംബുലൻസ് നൽകാൻ തയ്യാറായതോടെയാണ് സിനിമയിൽ അത് ഉപയോഗിച്ചതെന്ന് വിഷ്ണു മോഹൻ പറഞ്ഞു.

സേവാഭാരതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അറിയപ്പെടുന്ന എൻജിഒ ആണെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ എൻജിഒ ഒന്നുമല്ലാത്ത സ്ഥിതിക്ക് അവരുടെ ആംബുലൻസ് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്നും സംവിധായകൻ വിഷ്ണു ചോദിച്ചു.

ഇനി നാളെ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോൾ ഈ സേവാഭാരതിയെ ഒഴിച്ചുനിർത്താൻ പറ്റില്ലല്ലോ. കേരളത്തിൽ ആർക്കാണ് ഇതെല്ലാം അറിയാത്തത്. ഇവിടുത്തെ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തതല്ലേ. എല്ലാ ദുരന്തങ്ങൾ ഇവിടെ സംഭവിക്കുമ്പോഴും പോലീസും ഫയർഫോഴ്‌സും കഴിഞ്ഞാൽ ഞാൻ മുന്നിൽ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി. ഇവരെ ഒഴിച്ചുനിർത്തി എങ്ങനെ സിനിമ ചെയ്യാൻ പറ്റും. ഒരു ആംബുലൻസ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകൾ ഇങ്ങനെ പറയാൻ നിന്നാൽ അങ്ങനെയൊക്കെ ചിന്തിച്ചാൽ ഇവിടെ സിനിമ ചെയ്യാൻ പറ്റില്ല- വിഷ്ണു പറഞ്ഞു.

Also Read-14കാരിയെ പീഡിപ്പിച്ച് തലയ്ക്കടിച്ചുകൊന്നു; സ്വർണം കവരാൻ വയോധികയെയും കൊലപ്പെടുത്തി; പ്രതിയായ മകന് കൂട്ടുനിന്ന് അമ്മ; അറസ്റ്റ്
ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് മേപ്പടിയാൻ നിർമ്മിച്ചിരിക്കുന്നത്.

Exit mobile version