മികച്ച ചികിത്സ നൽകിയിട്ടും രക്ഷിക്കാനായില്ല; കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണമരണം;ദുഃഖം പങ്കുവെച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: ബംഗളൂരിവുലേക്ക് പുറപ്പെട്ട സ്‌കാനിയ ബസ് തമിഴ്‌നാട്ടിൽ വെച്ച് അപകടത്തിൽപെട്ട് ഡ്രൈവർക്ക് ദാരുണമരണം. അപകടത്തിന് ശേഷം ബംഗളൂരുവിലും തുടർന്ന് തിരുവനന്തപുരത്തും ചികിത്സയിലിരിക്കെയാണ് ഡ്രൈവർ മരണപ്പെട്ടത്. കെഎസ്ആർടിസി ജീവനക്കാരനായ ഹരീഷ് കുമാറാ(39)ണ് നിര്യാതനായത്.

സംഭവത്തിൽ താഗത വകുപ്പ് മന്ത്രി ആന്റണി രാജു അനുശോചനം രേഖപ്പെടുത്തി. ബംഗളൂരുവിൽ ലഭിക്കാവുന്ന ഏറ്റവും നല്ല ചികിത്സ നൽകുകയും അതിന് വേണ്ടി വന്ന ചെലവ് കെഎസ്ആർടിസി വഹിക്കുകയും, കൂടാതെ ഇൻഷൂറൻസ് സെസ് വഴി 3 ലക്ഷം രൂപ ലഭ്യമാക്കുകയും ചെയ്തിരുന്നെന്നും മന്ത്രി അറിയിച്ചു.

Read more-‘ഒരുമിച്ച് പഠിച്ച ഞാനും ബിനീഷ് കോടിയേരിയും, നിനു മോഹൻദാസും ഒരുമിച്ച് ലീഗൽ ഓഫീസ് തുടങ്ങി’;സന്തോഷം പങ്കുവെച്ച് ഷോൺ ജോർജ്

സ്ഥിതി മെച്ചപ്പെട്ടതിനെത്തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ബന്ധുക്കൾ ഡിസ്ചാർജ് വാങ്ങി തിരുവനന്തപുരം മെസിക്കൽ കോളേജിൽ ചികിത്സ തുടരവെ പെട്ടന്ന് സ്ഥിതി വഷളായി നിര്യാതനാവുകയാണ് ഉണ്ടായതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി അറിയിച്ചു.

മന്ത്രി ആന്റണി രാജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ അപകടത്തിൽപ്പെട്ട തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്ക് പോയ കെഎസ്ആർടിസി സ്‌കാനിയ ബസിലെ ഡ്രൈവർ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഹരീഷ് കുമാർ വിട വാങ്ങി. ജീവൻ രക്ഷിക്കുവാൻ കെഎസ്ആർടിസി കൈകൊണ്ട എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി കടന്നു പോയ ഹരീഷ് കുമാറിന് (39) ആദരാജ്ഞലികൾ.
ബാഗ്ലൂരിൽ ലഭിക്കാവുന്ന ഏറ്റവും നല്ല ചികിത്സ നൽകുകയും അതിന് വേണ്ടി വന്ന ചെലവ് KSRTC വഹിക്കുകയും, കൂടാതെ ഇൻഷൂറൻസ് സെസ് വഴി 3 ലക്ഷം രൂപ ലഭ്യമാക്കുകയും ചെയ്തു. സ്ഥിതി മെച്ചപ്പെട്ടതിനെത്തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ബന്ധുക്കൾ ഡിസ്ചാർജ് വാങ്ങി തിരുവനന്തപുരം മെസിക്കൽ കോളേജിൽ ചികിത്സ തുടരവെ പെട്ടന്ന് സ്ഥിതി വഷളായി നിര്യാതനാവുകയാണ് ഉണ്ടായത്.

തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് വളരെ വേഗത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി KSRTC യുടെ ആബുലൻസിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ പൊതു ദർശനത്തിന് വയ്ക്കുകയും ജീവനക്കാർ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. തുടർന്ന് ഭൗതികശരീരം വികാസ് ഭവൻ ഡിപ്പോ വഴി സ്വഭവനത്തിൽ എത്തിക്കുകയും അനന്തര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടു നൽകുകയും ചെയ്തു.
നാളിതുവരെ ചെലവുകൾ KSRTC വഹിക്കുകയും മരണാനന്തര ചടങ്ങുകൾക്കായി 10000 രൂപ കുടുംബത്തിന് കൈമാറുകയും ചെയ്തു…

Exit mobile version